ബുറെവി ചുഴലി: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഭീ...
ബുറെവി ചുഴലി: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഓഫീസുകള്‍ക്കും അവധി ബാധകമാണ്.
അവശ്യ സര്‍വീസുകള്‍, ദുരന്തനിവാരണം, തിരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി ബാധകമായിരിക്കില്ല.
നാളെ ഉച്ചയോടെ കേരളത്തിലേക്ക് കടക്കുന്ന ചുഴലികാറ്റ് പൊന്മുടി വഴി തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ അറബിക്കടലിലേക്ക് പോയേക്കുമെന്നുമാണ് പുതിയ പ്രവചനം.
ആറ്റിങ്ങലിനും പരവൂരിനും ഇടയിലൂടെ ആയിരിക്കും അറബിക്കടലിലേക്കു പോവുകയെന്നാണ് പുതിയ പ്രവചനം. തമിഴ്‌നാട്ടില്‍ തിരുനെല്‍വേലിക്കും തെങ്കാശിക്കും ഇടയിലൂടെ ആയിരിക്കും കേരളത്തിലേക്ക് കാറ്റ് കടക്കുക. ഈ സമയത്ത് 75 കിലോമീറ്റര്‍ വരെ വേഗം ഉണ്ടാകും.
കേരളത്തില്‍ കടക്കുമ്പോള്‍ കാറ്റിന് ശക്തി 60 മുതല്‍ 65 കിലോമീറ്ററിലേക്ക് കുറയുമെന്നാണ് കരുതുന്നത്. ശ്രീലങ്കയില്‍ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ് ഇപ്പോള്‍ മന്നാര്‍ കടലിടുക്കിലാണ് എത്തിയിരിക്കുന്നത. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്.
Keywords: Burevi, Cyclone, Kerala, Covid, Public Holiday
കേരളത്തില്‍ എത്തുമ്പോള്‍ ചുഴലിയുടെ ശക്തി കുറയുകയും അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. അതിശക്തമായ മഴയും കാറ്റും നാളെ ചുഴലി കടന്നുപോകുമ്പോള്‍ പ്രതീക്ഷിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നാളെ വെളുപ്പിന് ചുഴലി തീരം തൊടും. തമിഴ്‌നാട്ടില്‍ വച്ചുതന്നെ ചുഴലിയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടില്‍ നിന്ന് പൊന്‍മുടിയുടെ സമീപപ്രദേശത്ത് കൂടി ഉച്ചയോടെ കേരളത്തില്‍ പ്രവേശിക്കും.
COMMENTS