തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ഇതേതുടര്‍ന്ന് ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ഇതേതുടര്‍ന്ന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു.
അതേസമയം സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര കാര്‍ഷിക നിയമത്തെ അനുകൂലിച്ചാണ് ഒ.രാജഗോപാല്‍ സംസാരിച്ചത്. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ എതിര്‍ക്കുകയും ചെയ്തില്ല. ഇതേതുടര്‍ന്ന് പ്രമേയം പാസായതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
അതേസമയം പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളോട് വിയോജിപ്പ് ഉണ്ടെങ്കിലും സഭയിലെ പൊതുഅഭിപ്രായത്തെ താന്‍ അനുകൂലിക്കുകയായിരുന്നെന്നും തന്റേത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണെന്നുമാണ് ഒ.രാജഗോപാല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
Keywords: O.Rajagopal, B.J.P, Central government, Niyamasabha
COMMENTS