സ്വന്തം ലേഖകന്‍ തിരുവനന്തപുരം സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജീവനു ഭീഷണിയുണ്ടെന്ന വാര്‍ത്ത ജയില്‍ വകുപ്പ് നിഷേധിച്ചു. ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജീവനു ഭീഷണിയുണ്ടെന്ന വാര്‍ത്ത ജയില്‍ വകുപ്പ് നിഷേധിച്ചു.
സ്വപ്നയെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും അതു പരിശോധിച്ചാല്‍ സ്വപ്നയെ ആരാണ് സന്ദര്‍ശിച്ചിട്ടുള്ളതെന്നു വ്യക്തമാവുമെന്നും ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നു.
സ്വപ്‌നയ്ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും ജയില്‍ വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജയില്‍ കവാടത്തില്‍ സായുധ പൊലീസിനെ നിയോഗിച്ചിട്ടുമുണ്ട്.
സ്വപ്നയെ പാര്‍പ്പിച്ചിട്ടുള്ളത് പല രീതിയിലും ജയില്‍ വകുപ്പിന് തലവേദനയായി മാറുകയാണ്. നേരത്തേ ജയിലില്‍ നിന്നു സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് ജയില്‍ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇക്കാര്യത്തിലെ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
സ്വര്‍ണം കള്ളക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ ജയിലില്‍ വച്ചു തന്നെ തീര്‍ത്തുകളയുമെന്നു ഭീഷണി ഉള്ളതായി സ്വപ്‌നയുടെ അഭിഭാഷകന്റെ ആരോപണവും സര്‍ക്കാരിനു പൊല്ലാപ്പായിരിക്കുകയാണ്.
ഒക്ടോബര്‍ 14 മുതല്‍ സ്വപ്‌ന ജയിലാണ്. സ്വപ്‌നയുടെ പരാതികളെല്ലാം കള്ളമാണെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.
വനിതാ ജയിലില്‍ പുരുഷ ഉദ്യോഗസ്ഥര്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണുള്ളത്. ഇതുകൂടാതെ സ്വപ്നയെ കാണാനെത്തിയിട്ടുള്ളത് കസ്റ്റംസ്, വിജലന്‍സ്, ഇഡി ഉദ്യോഗസ്ഥരും വീട്ടുകാരും മാത്രമാണെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
COMMENTS