നെയ്യാറ്റിന്‍കരയില്‍ : ജപ്തി നടപടികള്‍ക്കിടെ പൊളളലേറ്റു ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ദമ...
നെയ്യാറ്റിന്‍കരയില്‍ : ജപ്തി നടപടികള്‍ക്കിടെ പൊളളലേറ്റു ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ദമ്പതികളുടെ മക്കള്‍ക്ക് ജോലി ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം.
അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയും സംഘവും സ്ഥലത്തെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്.
ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് എഴുതി നല്‍കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ജനക്കൂട്ടം.
അച്ഛന് രാജന്റെ മൃതദേഹം അടക്കം ചെയ്ത ഇടത്തുതന്നെ താമസിക്കാന്‍ അനുവദിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. സ്ഥലം വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്റെ വഴിയേ തന്നെ പോകുമെന്നും ഇവര്‍ക്കെതിരെ പരാതി നല്കിയ അയല്‍വാസി വസന്ത പറഞ്ഞു.
ഇതിനെ തുടര്‍ന്ന്, വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അവരുടെ വീടിനുമുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് എത്തി വസന്തയെ കസ്റ്റഡിയിലെടുത്തു.
ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും രാജന്റെ മരണശേഷം വസന്ത പറഞ്ഞിരുന്നു.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തില്‍ പോങ്ങില്‍ ലക്ഷംവീട് കോളനിയിലാണ് ദുരന്തം നടന്നത്. തന്റെ സ്ഥലം കൈയേറിയെന്ന് കാട്ടി രാജനെതിരെ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ കേസ് നല്കി. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലെ ഉത്തരവില്‍ രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്.
ഹൈക്കോടതിയില്‍ നിന്ന് രാജന് സ്റ്റേ ഓര്‍ഡര്‍ കിട്ടിയതറിഞ്ഞ്, ഔദ്യോഗിക ഉത്തരവ് വരുന്നതിനു മുന്‍പ് തിടുക്കപ്പെട്ട് ഒഴിപ്പിക്കാന്‍ നോക്കിയതാണ് ദുരന്തമുണ്ടാക്കിയത്.
ഗുരുതരമായി പരുക്കേറ്റ രാജന് ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ചയും മരിക്കുകയായിരുന്നു. രാജന്റെ മൃതദേഹം സംസ്കരിക്കാന്‍ കുഴിയെടുക്കാന്‍ ആരും കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് 16 വയസ്സുള്ള ഇളയ മകന് തന്നെ കുഴിയെടുക്കുകയായിരുന്നു. ഇതിനിടെ, കുട്ടിയെ പൊലീസുകാര്‍ അപമാനിക്കാന്‍ ശ്രമിച്ചതും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അതേസമയം, രാജന് - അമ്പിളി ദമ്പതികളുടെ മക്കളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. സ്ഥലം എം.എല്‍.എ ആന്സലനൊപ്പം വീട്ടിലെത്തി മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ഒഴിപ്പിക്കാനുളള കോടതി വിധിക്കെതിരെ രാജന് അപ്പീല്‍ പോയിരുന്നു. അപ്പീലില്‍ തീരുമാനമാകും വരെ കാത്തിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാതിരുന്നതാണ് ഈ സംഭവങ്ങള്‍ക്ക് കാരണമായതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.
Keywords: Rajan, Ambily, Neyyattinkara, Death, Pong
COMMENTS