അഭിനന്ദ് ന്യൂഡല്‍ഹി ആഴ്ചകളായി തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം രാജ്...
അഭിനന്ദ്
ന്യൂഡല്‍ഹി ആഴ്ചകളായി തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം രാജ്യത്തെ ഒമ്പത് കോടി കര്‍ഷകര്‍ക്ക് 18,000 കോടി രൂപ കൂടി അനുവദിക്കും.
വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തെ കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോഡി ഈ പ്രഖ്യാപനം നടത്തിയത്.
പിഎം-കിസാന്‍ പദ്ധതി പ്രകാരം, അര്‍ഹരായ ഗുണഭോക്തൃ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് നല്കുന്നത്. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്. 2000 രൂപ വീതമുള്ള മൂന്ന് തുല്യ നാലു മാസ ഗഡുക്കളായിട്ടാണ് പണം നല്കുന്നത്.
ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ചില കക്ഷികള്‍ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചു.
കരാര്‍ കൃഷി വരുന്നതോടെ ഭൂമി കവര്‍ന്നെടുക്കുമെന്ന മിഥ്യാധാരണകളും നുണകളും ചിലര്‍ പ്രചരിപ്പിക്കുന്നു. പുതിയ നിയമങ്ങളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഉദ്ധരിച്ച ഒഡിഷയിലെ ഒരു കര്‍ഷകനുമായി സംവദിച്ച പ്രധാനമന്ത്രി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യത ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും കര്‍ഷകരോട് പറയാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.
അതേസമയം, പ്രതിഷേധം അവസാനിപ്പിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്ന് കര്‍ഷകരോട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അഭ്യര്‍ത്ഥിച്ചു.
പുതിയ കാര്‍ഷിക നിയമങ്ങളുടെ പ്രാധാന്യം അവര്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും തോമര്‍ പറഞ്ഞു.
Summary: Prime Minister Narendra Modi, Rs 18,000 crore, Farmers, Pradhan Mantri Kisan Samman Nidhi, Video conference, PM-KISAN Scheme, India, Delhi
COMMENTS