തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഇപ്പോഴത്തെ മേയറും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ ശ്രീകുമാർ പരാജയപ്പെട്ടു. കരിക്കകം വാർഡിൽ ബിജെപിയു...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഇപ്പോഴത്തെ മേയറും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ ശ്രീകുമാർ പരാജയപ്പെട്ടു. കരിക്കകം വാർഡിൽ ബിജെപിയുടെ ഡി.ജി കുമാരനാണ് ശ്രീകുമാറിനെ തോൽപ്പിച്ചത്.
തിരുവനന്തപുരത്ത് മേയർ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചിരുന്ന എ.ജി ഒലീന കുന്നുകുഴി വാർഡിൽ പരാജയപ്പെട്ടു. യുഡിഎഫിലെ മേരി പുഷ്പമാണ് തോൽപ്പിച്ചത്.
തിരുവനന്തപുരത്ത് തന്നെ മേയർ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചിരുന്ന മറ്റൊരു സ്ഥാനാർഥിയായ പുഷ്പലതയും പരാജയപ്പെട്ടു.
കൊച്ചി കോർപ്പറേഷനിൽ യു ഡി എഫിൻ്റെ മേയർ സ്ഥാനാർത്ഥിയായിരുന്ന എൻ വേണുഗോപാൽ ഒരു വോട്ടിന് പരാജയപ്പെട്ടു. ഇവിടെ ഡെപ്യൂട്ടി മേയറായിരുന്ന കെ ആർ പ്രേംകുമാറും തോറ്റു. യു ഡി എഫിന് ഭരണം പിടിക്കാനായാൽ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് മേയറായേക്കും.
തൃശ്ശൂർ കോർപ്പറേഷനിൽ ഭരണം പിടിക്കാനായാൽ മേയർ സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്ന ബി ഗോപാലകൃഷ്ണനും പരാജയപ്പെട്ടു. ബിജെപിയുടെ സംസ്ഥാന വക്താവ് കൂടിയാണ് ഗോപാലകൃഷ്ണൻ. ബിജെപിയുടെ സിറ്റിങ് സീറ്റിൽ ആണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് എന്നതാണ് ഏറെ ശ്രദ്ധേയം.
ഇക്കുറി ബിജെപിക്ക് തൃശൂർ കോർപ്പറേഷനിൽ ഭരണം പിടിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കോർപ്പറേഷനിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
Keywords: K Sreekumar, Mayor, Kochi, Thiruvananthapuram, AG Olina
COMMENTS