കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് . കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിൽ ലയിച്ചതിന്റെ പിൻബലത്തിലാണ് 26 ൽ 17 വാർഡുകൾ പിടിച്ച് ...
കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് . കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിൽ ലയിച്ചതിന്റെ പിൻബലത്തിലാണ് 26 ൽ 17 വാർഡുകൾ പിടിച്ച് എൽഡിഎഫ് ഭരണം ഉറപ്പാക്കിയത്.
ഡിഎഫിന് 8 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. രണ്ട് വാർഡുകളിലെ ഫലം കൂടി ഇനി അറിയാനുണ്ട്.
യുഡിഎഫ് വിട്ട് മാണി പക്ഷം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ എൽഡിഎഫിലേക്ക് പോയതിന്റെ ഫലം എന്താകുമെന്ന് അറിയാനുള്ള ലിറ്റ്മസ് പരീക്ഷണം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഈ വിജയത്തോടെ ഇടതുമുന്നണിയിൽ ജോസ് കെ മാണിയുടെ മൂല്യം വർധിച്ചിരിക്കുകയാണ് .
ജോസ് കെ മാണി പക്ഷത്തെ ഏതുവിധേനെയും തറപറ്റിക്കുന്നതിനായി ശ്രമിച്ച പിജെ ജോസഫ് വിഭാഗം ഇവിടെ 5 സീറ്റിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
Keywrds: Plala Municipality, Kerala, LDF, Jose K Mani
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ ഈ വിജയം ജോസ് കെ മാണിക്കും കൂട്ടർക്കും മുന്നണിയിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതിനു സഹായകമാകും.
COMMENTS