സോൾ: മലയാളികൾക്ക് ഏറെ പ്രിയങ്കരനായ, ലോകമെമ്പാടും ആരാധകരുള്ള, ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് [59] അന്തരിച്ചു. കോവിഡ് ബാധയ്ക്കു ശേഷമുള്...
സോൾ: മലയാളികൾക്ക് ഏറെ പ്രിയങ്കരനായ, ലോകമെമ്പാടും ആരാധകരുള്ള, ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് [59] അന്തരിച്ചു.
കോവിഡ് ബാധയ്ക്കു ശേഷമുള്ള അസ്വസ്ഥതകൾക്കൊടുവിൽ ലാത് വിയയിൽ വച്ചായിരുന്നു അന്ത്യം.
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍, മോബിയസ്, പിയത്ത, 3-അയണ്‍, ആമേന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
ലാത് വിയയില്‍ വസ്തുവകകള്‍ വാങ്ങി സ്ഥിരതാമസമാക്കാന്‍ കിം ആഗ്രഹിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 20 നാണ് അദ്ദേഹം ലാത് വിയയില്‍ എത്തിയത്.
After Malayalis’ favourite footballer, Maradona, their favourite film director also dies. RIP #KimKiDuk pic.twitter.com/3rgpC35Vhg
— N.S. Madhavan (@NSMlive) December 11, 2020
61-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 3-അയണ്‍, മികച്ച സംവിധായകനുള്ള സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. 54-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സമരിയയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.
മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട സംവിധായകനായിരുന്നു കിം. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ കിം ചിത്രങ്ങള്‍ എന്നും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
Keywords: South Korean, Filmmaker, Kim Ki-duk, Spring, Summer, Fall, Winter, Moebius, Pieta, 3-Iron, Amen, COVID-19, Latvia, Korean Herald, Daria Krutova, Golden Lion, Venice International Film Festival, Silver Lion, Best Director, Berlin International Film Festival , Samaria, Arirang
COMMENTS