സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ മൂന്നാം തവണയും ആശുപത്രിയില്‍ പ്രവേശി...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ മൂന്നാം തവണയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞത് ഫലത്തില്‍ സിപിഎമ്മിന് തലവേദനയായി മാറുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട ദിനമായ ഇന്നലെ ആയിരുന്നു രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നത്. ശാരീരിക സുഖമില്ല എന്ന കാര്യം പറഞ്ഞ് രവീന്ദ്രന്‍ തിരുവനന്തപുരം മെിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇത് മൂന്നാംതവണയാണ് രവീന്ദ്രന്‍ ആശുപത്രി വാസത്തിലൂടെ ചോദ്യംചെയ്യലില്‍ നിന്ന് വഴുതി മാറുന്നത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് രവീന്ദ്രനോടു പാര്‍ട്ടി തന്നെ ഇടയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി കഴിഞ്ഞ് ഹാജരാകുന്നതായിരിക്കും നല്ലതെന്നാണ് പാര്‍ട്ടിയുടെ നിഗമനം.
അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ രവീന്ദ്രന്‍ ഏതുവിധത്തിലും ഒഴിഞ്ഞു നില്‍ക്കാനാവും ശ്രമിക്കുക. പക്ഷേ പ്രതിപക്ഷ കക്ഷികള്‍ ഇത് വലിയൊരു ആയുധമായി പ്രചരണ രംഗത്ത് ഉയര്‍ത്തിക്കാട്ടുകയാണ്. എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഇഡിക്കു മുന്നില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത് എന്നുള്ള ധാരണ വ്യാപകമായിരിക്കുകയാണ്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ഇത്തരം ഒരു ധാരണ ഉണ്ടായിട്ടുണ്ട്. കോവിഡ് കഴിഞ്ഞ് അതിനുശേഷമുള്ള ചികിത്സ എന്ന പേരിലാണ് രവീന്ദ്രന്‍ ഒഴിഞ്ഞുമാറുന്നത്. ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തിനാണ് ഒഴിഞ്ഞുമാറുന്നത് എന്ന ചോദ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുതുടങ്ങിയത് സിപിഎമ്മിന് തലവേദനയായി മാറിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സ്വപ്നത്തില്‍ നിന്നും മറ്റ് പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലും രവീന്ദ്രന്റെ സ്വത്തു വകകളെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യുന്നത്.
അതുകൊണ്ടുതന്നെ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് മുന്നില്‍കണ്ടാണ് രവീന്ദ്രന്‍ ഒളിച്ചുകളിക്കുന്നത് എന്നാണ് സംശയം. സി എം രവീന്ദ്രന്‍ വളരെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ആണെന്നും അദ്ദേഹത്തിന് സുഖം ഇല്ലാത്തതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പ്രതികരിച്ചത്. രവീന്ദ്രന്‍ വളരെ വിശ്വസ്തനും സത്യസന്ധമായ ഉദ്യോഗസ്ഥന്‍ ആണെന്നും രവീന്ദ്രനിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന് കരിതേയ്ക്കാനാണ് ശ്രമമെന്നും കടകംപള്ളി ആരോപിക്കുന്നു.
ലൈഫ് മിഷന്‍ ഇടപാടിനെ അതിനെക്കുറിച്ച് കുറിച്ച് ചോദ്യം ചെയ്യുന്നതിനാണ് രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി വെളുപ്പിച്ചത് മൂന്നാം തവണയും ലഭിച്ച നോട്ടീസില്‍ നിന്ന് രക്ഷപ്പെട്ടാണ് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.
ഇതിനൊപ്പം സ്വര്‍ണം കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നാ സുരേഷ് സുരേഷ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സ്വര്‍ണം കള്ളക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതും തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ ക്ഷീണമായിരിക്കുകയാണ്.
എന്നാല്‍ സ്വപ്‌നയ്ക്ക് ഒരു ഭീഷണിയും ഇല്ലെന്നും ജയിലിലെ സിസി ടിവി പരിശോധിച്ച് ഇക്കാര്യം ഉറപ്പിക്കാവുന്നതാണെന്നും ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നു. സ്വര്‍ണം കള്ളക്കടത്ത് കേസിലെ വമ്പന്‍ സ്രാവുകളെ കുറിച്ച് പുറത്തുപറഞ്ഞാല്‍ ജയിലില്‍ വച്ച് തട്ടിക്കളയും എന്നാണ് തനിക്ക് ഭീഷണി എന്നാണ് സ്വപ്ന പറയുന്നത്. സ്വപ്നയുടെ കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്നും അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, വമ്പന്‍ സ്രാവ് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആണെന്ന രീതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലുകളും പാര്‍ട്ടിയെ ഏറെ വിഷമിപ്പിക്കുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു സ്പീക്കര്‍ക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത്.
Keywords: CM Raveendran, Swapna Suresh, Enforcement Directorate, Jail Department, Kerala
COMMENTS