കാന്‍ബറ: ടി നടരാജനും യുസ്വേന്ദ്ര ചഹലും ചേര്‍ന്ന് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ആദ്യ ടി20യില്‍ ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചു. 11 റണ്‍സിനാണ് ഇ...
കാന്‍ബറ: ടി നടരാജനും യുസ്വേന്ദ്ര ചഹലും ചേര്‍ന്ന് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ആദ്യ ടി20യില്‍ ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചു. 11 റണ്‍സിനാണ് ഇന്ത്യന്‍ ജയം.
ആദ്യ രാജ്യാന്തര ടി20 കളിക്കുന്ന നടരാജന്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുക്കള്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 51 റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. രാഹുല്‍ 40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 51 റണ്‍സെടുത്തു.
ഏഴാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയാണ് 23 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്സ്.
ധവാന്‍ (ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ഒന്‍പത്) എന്നിവര്‍ വന്നതുപോലെ മടങ്ങി. മൂന്നാം വിക്കറ്റില്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ടീം സ്‌കോര്‍ 86ല്‍ നില്‍ക്കെ, 15 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 23 റണ്‍സെടുത്ത സഞ്ജു വീണു.
പിന്നാലെ രാഹുലും പുറത്തായി. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യ 16 റണ്‍സുടെത്തു. വാഷിങ്ടന്‍ സുന്ദര്‍ ഏഴ് റണ്‍സുമായി മടങ്ങി.
ഓസീസിനായി മൊയ്സസ് ഹെന്റിക്സ് നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആദം സാംപ, മിച്ചല്‍ സ്വപ്സന്‍ ഒരോ വിക്കറ്റുകളും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡിആര്‍സി ഷോര്‍ട്ടും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്കിയത്. ബൗളിംഗിന് ചഹല്‍ വന്നതോടെ കളി മാറി. ഫിഞ്ചിനെ മടക്കി ചഹല്‍ ഇന്ത്യക്ക് ആശ്വാസം പകര്‍ന്നു.
പിന്നാലെ സ്റ്റീവ് സ്മിത്തിനെയും ചഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഫിഞ്ച് 26 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 12 റണ്‍സുമായി മടങ്ങി.
ടീം സ്‌കോര്‍ 75ല്‍ എത്തിയപ്പോള്‍ മാക്സ്വെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നടരാജന്‍ ആദ്യ രാജ്യാന്തര ടി20 വിക്കറ്റ് നേടി. രണ്ട് റണ്‍സ് മാത്രമാണ് മാക്സ്വെല്ലിന് നേടാനായത്.
പിന്നീട് ഷോര്‍ട്ട്- ഹെന്റിക്സ് സഖ്യം ഓസീസിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ വൈകാതെ ഷോര്‍ട്ടിനെ പുറത്താക്കി നടരാജന്‍ രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 34 റണ്‍സാണ് ഷോര്‍ട്ട് നേടിയത്.
പിന്നാലൈ ഹെന്റിക്സിനെ ദീപക് ചഹര്‍ പുറത്താക്കി. അതോടെ കളി ഇന്ത്യയുടെ വരുതിയിലായി. അഞ്ച് പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്ന് സ്വപ്സന്‍ ഇന്ത്യയെ ഒന്നു വിരട്ടിയെങ്കിലും ഫലമുണ്ടായില്ല.
COMMENTS