സിഡ്നി : ഹര്‍ദിക് പാണ്ഡ്യയുടെ മാസ്മരിക പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 വിജയിച്ച് ഇന്ത്യ പരമ്പര നേടി. ...
സിഡ്നി : ഹര്‍ദിക് പാണ്ഡ്യയുടെ മാസ്മരിക പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 വിജയിച്ച് ഇന്ത്യ പരമ്പര നേടി.
ഏകദിന പരമ്പര കൈവിട്ട ക്ഷീണം ഇന്ത്യ ഈ പരമ്പര ജയത്തിലൂടെ മറക്കുകയാണ്.
രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്. രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യന്‍ ജയം.
194 റണ്‍സ് ആയിരുന്നു ആതിഥേയര്‍ ഉയര്‍ത്തിയ ലക്ഷ്യം. അവസാന ഓവറില്‍ രണ്ടു സിക്‌സറുകള്‍ പറത്തി, 22 പന്തില്‍ 42 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് അവസാന ഓവറില്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.
ഇന്ത്യയ്ക്കായി 36 പന്തില്‍ 52 റണ്‍െസടുത്ത ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു. കെ എല്‍ രാഹുല്‍ (30), വിരാട് കോലി (40), സഞ്ജു സാംസണ്‍ (15), ശ്രേയസ് അയ്യര്‍ (12*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സ് നേടിയത്.
നാലു ഫോറും ഒരു സിക്‌സും സഹിതം 32 പന്തില്‍ 58 റണ്‍സെടുത്ത മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 46 റണ്‍സെടുത്ത് പുറത്തായി.
നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ടി നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ശാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Keywords: India, Virat Kohli, Hardik Pandya, T20, Australia, Sanju Samson
COMMENTS