തൊടുപുഴ: ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് തൊടുപുഴയിലെ മലങ്കര ജലാശയത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. 48 വയസ്സായിരുന്നു. അയ്യപ്പനും ...
തൊടുപുഴ: ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് തൊടുപുഴയിലെ മലങ്കര ജലാശയത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. 48 വയസ്സായിരുന്നു.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടി നില്‍ക്കുന്ന വേളയിലാണ് അനിലിന്റെ മരണം. പാവാട, പൊറിഞ്ചു മറിയം ജോസ് ജോസ്, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, മണ്‍ട്രോത്തുരുത്ത്, മേല്‍വിലാസം, ആമി, ഇളയരാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അനില്‍ ചെയ്തിട്ടുണ്ട്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് അദ്ദേഹം തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഡാമിലെ ആഴമുള്ള കയത്തില്‍ അതില്‍ പെട്ടുപോവുകയായിരുന്നു എന്നാണ് കരുതുന്നത്.
കുളിച്ചുകൊണ്ടിരുന്ന അതിനെ കാണാതായതിനെത്തുടര്‍ന്ന് ഒപ്പമുള്ളവരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ആഴമുള്ള ഭാഗത്തുനിന്ന് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നു വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. നാടകനടനായാണ് അഭിനയരംഗത്ത് എത്തിയത്. പിന്നീട് മിനി സ്‌ക്രീനില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടിയുടെ ഒപ്പം തസ്‌കരവീരന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
കോവിഡിന് തൊട്ടുമുന്‍പ് റിലീസായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് എന്ന കഥാപാത്രത്തിലൂടെ അനില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
Summary: Film actor Anil Nedumangad drowned while bathing in the Malankara reservoir in Thodupuzha. He was 48 years old. Anil has done notable roles in many films including Ayyappanum Koshiyum, Paavada, Porinchu Mariam Jose Jose, Kammattipadam, Njan Steve Lopez, Montrothuruthu, Melvilasam, Aamy and Ilayaraja.
Keywords: Anil Nedumangadu, Actor, Movie, Kerala, Malankara Dam, Ayyappanum Koshiyum
COMMENTS