ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പു നിബന്ധനകള്‍ തള്ളിയ കര്‍ഷകര്‍ സമരം ശക്തമാക്കുന്നു. സമരം കോര്‍പ്പറേറ്റുകള്‍ക്ക കൂടി എതിരാണെന...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പു നിബന്ധനകള്‍ തള്ളിയ കര്‍ഷകര്‍ സമരം ശക്തമാക്കുന്നു. സമരം കോര്‍പ്പറേറ്റുകള്‍ക്ക കൂടി എതിരാണെന്നു പ്രഖ്യാപിച്ച കര്‍ഷകര്‍ റിലയന്‍സ് ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കിയ ഭേദഗതികള്‍ കര്‍ഷക സംഘടനകള്‍ തള്ളിക്കളഞ്ഞു. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞത്.
ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളും ബഹഷ്‌കരിക്കും. റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കാര്‍ഷിക നിയമത്തിനെതിരെ നേരത്തെയും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു.
റിലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും അടിക്കുന്നതും അവസാനിപ്പിക്കാനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ
കാര്‍ഷിക നിയമങ്ങളിലൂടെ മോഡി സര്‍ക്കാര്‍ക്തിപ്പെടുത്തുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.
ഇതിനിടെ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു 24 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ച നിവേദനത്തിലൂടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡിഎംകെ നേതാവ് ടികെഎസ് എന്നിവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.
ഇതേസമയം, സമരം പ്രതിപക്ഷ കക്ഷികള്‍ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു.
* കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അഞ്ചിന ഉറപ്പുകള്‍ തള്ളിക്കളഞ്ഞ കര്‍ഷക സംഘടനകള്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാത 12ന് മുന്നേ ഉപരോധിക്കാന്‍ തീരുമാനിച്ചു.
* അമിത് ഷായുമായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കൂടിക്കാഴ്ച നടത്തി.
Keywords: Farmers, Strike, India, Rahul Gandhi
COMMENTS