ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുമായുള്ള കേന്ദ്ര സര...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. ഇതിനായി 40 കര്‍ഷക സംഘടന പ്രതിനിധികള്‍ വിജ്ഞാന്‍ ഭവനിലെത്തി.
അതേസമയം ഇന്നത്തെ ചര്‍ച്ചകള്‍ വിജയിക്കുമെന്നാണ് കരുതുന്നതെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ അടിയന്തരമായി പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
Keywords: Farmers, Strike, Delhi, Central government, Meet
COMMENTS