ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന തള്ളി കര്‍ഷക സംഘടന. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കണമെന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന തള്ളി കര്‍ഷക സംഘടന. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയാണ് കര്‍ഷകസംഘടകള്‍ തള്ളിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പീയുഷ് ഗോയലും നടത്തിയ വാര്‍ത്താസമ്മേളനം പങ്കുവച്ചാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ കര്‍ഷകരോടുള്ള അഭ്യര്‍ത്ഥന.
എന്നാല്‍ കേന്ദ്രത്തിന്റെ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകളും സ്വീകാര്യമല്ലെന്നും നിയമം റദ്ദാക്കിയാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂവെന്നും സംഘടകള്‍ വ്യക്തമാക്കി.
അതേസമയം കര്‍ഷകസംഘടനകളുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. ഇതിനോടകം അഞ്ചു തവണയാണ് കേന്ദ്രവും കര്‍ഷകസംഘടനകളും ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയത്. അഞ്ചും അലസി പിരിയുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കാര്‍ഷിക നിയമത്തിലെ വ്യവസ്ഥകള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ യാതൊരുവിധത്തിലുമുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് കാര്‍ഷിക സംഘടനകള്‍.
Keywords: Farmers protest, Delhi, Prime minister, Twitter
COMMENTS