ന്യൂഡല്‍ഹി: കൃഷി വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത ബന്ദിന് അഹ്വാനം ചെയ്തു. സര്‍...
ന്യൂഡല്‍ഹി: കൃഷി വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത ബന്ദിന് അഹ്വാനം ചെയ്തു.
സര്‍ക്കാരുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെടുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പ്രവേശന മാര്‍ഗങ്ങള്‍ ഉപരോധിക്കാനും ആലോചനയുണ്ട്.
ആയിരക്കണക്കിനു കര്‍ഷകരാണ് ഒന്‍പതു ദിവസമായി രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്നത്. സ്വന്തം ട്രാക്ടറുകളില്‍ എത്തിയ സമരക്കാര്‍ സമരമുഖത്തു തന്നെ ആഹാരം പാകം ചെയ്തും ട്രാക്ടറുകളില്‍ ഉറങ്ങിയുമാണ് ദിവസങ്ങള്‍ കഴിക്കുന്നത്.
ഡല്‍ഹിയിലെ ഡിസംബര്‍ തണുപ്പിനെയും അതിജീവിച്ച് സമരം കത്തിപ്പടരുകയാണ്.
Keywords: India, Farmers, Strike, Bharat Bandh
COMMENTS