കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നീക്കവുമായി ഇ.ഡ...
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നീക്കവുമായി ഇ.ഡി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
14 കോടിയിലധികം സ്വത്തുക്കള്‍ നിയമാനുസൃതമല്ലാതെ ശിവശങ്കര്‍ നേടിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടല്‍. നേരത്തെ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്‌നയുടെയും പേരില്‍ തുടങ്ങിയ ലോക്കറില്‍ നിന്നുള്ള പണവും സ്വര്‍ണ്ണവും ഇ.ഡി കണ്ടുകെട്ടിയിരുന്നു.
സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഇതിനിടെ ഇയാള്‍ക്കെതിരെയുള്ള കേസില്‍ ഭാഗിക കുറ്റപത്രം ഈ മാസം 24 ന് കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഇ.ഡി.
Keywords: E.D, M.Sivasankar, Gold smuggling case, Life mission issue
COMMENTS