സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഇന്ത്യന്‍ തീരത്തേക്ക് ക...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഇന്ത്യന്‍ തീരത്തേക്ക് കടന്നു,
ശ്രീലങ്കയില്‍ ജാഫ്‌ന മേഖലയിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. ഈ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആള്‍ നാശം ഉണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.
കിള്ളിനൊച്ചി, മുല്ലത്തീവ് മേഖലകളിലും വന്‍നാശമുണ്ട്. നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. വൈദ്യുതിവിതരണം സംവിധാനങ്ങള്‍ താറുമാറായി. 90 കിലോമീറ്റര്‍ വേഗത്തിലാണ് ശ്രീലങ്കന്‍ തീരത്ത് കാറ്റ് വീശിയടിച്ചത്.
ഇപ്പോള്‍ കാറ്റ് മന്നാര്‍ കടലിടുക്ക് മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തമിഴ്‌നാട്ടിലെ പാമ്പന്‍ തീരത്ത് കാറ്റ് എത്തിച്ചേരും. ആ സമയത്ത് പരമാവധി വേഗം 80 കിലോമീറ്റര്‍ വരെ ആയിരിക്കും. ചില പ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ 90 കിലോമീറ്റര്‍ വേഗം ആര്‍ജ്ജിക്കാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
തെക്കന്‍ കേരളത്തിലും കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ചുഴലിയുടെ പ്രഭാവം എങ്ങനെയായിരിക്കുമെന്ന് കാര്യത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് വരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായിമാറി കനത്ത മഴയ്ക്ക് സാധ്യതയെന്ന് പറയുന്നു.
എന്നാല്‍, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മേഖലയില്‍ വ്യാപക നാശനഷ്ടത്തിനു സാധ്യതയുള്ളതായും അതീവ ജാഗ്രത വേണമെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മണിക്കൂറില്‍ 65 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു അറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ തെക്കന്‍ മേഖലയിലെ ഒമ്പത് ജില്ലകളില്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
Summary: Cyclone Burevi, which formed in the Bay of Bengal, made landfall in Sri Lanka and movidng to the Indian coast. The cyclone passed through the Jaffna region of Sri Lanka. There is a lot of damage in these areas.
Keywords: Cyclone Burevi, Bay of Bengal, Sri Lanka, Landfall, Indian coast, Tamil Nadu, Kerala
COMMENTS