കോഴിക്കോട്∙ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎൽ നേതാവ് ഒ.പി റഷീദിന് ഒരു വോട്ടുപോലും കിട്ടാതെ പോയ...
കോഴിക്കോട്∙ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎൽ നേതാവ് ഒ.പി റഷീദിന് ഒരു വോട്ടുപോലും കിട്ടാതെ പോയതിലെ ജാള്യം മറയ്ക്കാനായി സി പി എം ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന് 568 വോട്ടു ലഭിച്ചു. എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാനിരുന്ന ഫെെസലിനെ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഇടതുമുന്നണി ഫൈസലിനുള്ള പരസ്യ പിന്തുണ പിൻവലിച്ച് ഐഎൻഎൽ നേതാവ് ഒ.പി റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. റഷീദ് പേരിനു മാത്രമാണ് പ്രചരണത്തിനിറങ്ങിയത്.
മുസ്‍ലിം ലീഗിലെ കെ.കെ.എ. കാദർ 495 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർഥി പി.ടി. സദാശിവന് 50 വോട്ട് കിട്ടിയിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് നേതാക്കളടക്കം പറഞ്ഞിട്ടാണ് അണികൾ ഫൈസലിന് വോട്ടു ചെയ്തതെന്നാണ് പിന്നണി സംസാരം.
Keywords; Karat Faizal, Koduvalli, gold Smuggling, Panchayatelelction
COMMENTS