തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്‌ക്കെതിരെ ധനമന്ത്രി നടത്തിയ പരസ്യപ്രസ്താവന തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിനു ശേ...
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്‌ക്കെതിരെ ധനമന്ത്രി നടത്തിയ പരസ്യപ്രസ്താവന തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമാണ് സി.പി.എം ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് അന്വേഷണം സാധാരണഗതിയിലുള്ളതാണെന്നും മുഖ്യമന്ത്രി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
ചില പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരിശോധനയെ ചിലര്‍ തെറ്റായി ഉപയോഗിക്കുന്നതു കണ്ടു നടത്തിയതാണെന്നും എന്നിരുന്നാലും ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും എന്നാല്‍ ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സി.പിഎം കുറ്റപ്പെടുത്തി.
സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടായതിനാല്‍ നിരാശയിലായ എതിരാളികളാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.
Keywords: CPM, KSFE, Vigilance raid, Finance minister
COMMENTS