ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ലഭ്യത വളരെ കുറവായതിനാല്‍ ചെറിയ മോഷണം പോല...
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ലഭ്യത വളരെ കുറവായതിനാല്‍ ചെറിയ മോഷണം പോലും ഉണ്ടാകാതെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണണെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശ രേഖ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അയത്തു.
വാക്‌സിന്‍ മോഷണം നടന്നു എന്ന പരാതി ലഭിച്ചാലുടന്‍ കേസെടുത്ത് കുറ്റക്കാര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
* വാക്സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
* ആധാര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസിലെ പാസ് ബുക്ക്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവയില്‍ ഒന്ന് വാക്സിന്‍ വാക്‌സിന്‍ എടുക്കുന്നവര്‍ ഹാജരാക്കണം
* മേല്‍പ്പറഞ്ഞ കാര്‍ഡ് ഇല്ലെങ്കില്‍ പെന്‍ഷന്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഇന്‍ഷുറന്‍സ് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില്‍ കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായി ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് എന്നിവയില്‍ ഒന്ന് ഹാജരാക്കാം.
* കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കം.
* എം.പിമാര്‍, എംഎല്‍ എമാര്‍ തുടങ്ങിയവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാം.
* ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡിന് എതിരായ മുന്നണി പോരാളികള്‍, അമ്പത് വയസ്സിന് മുകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും.
* പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്കും.
*അമ്പത് വയസ്സിന് മുകളില്‍ ഉള്ളവരെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക ഉപയോഗിച്ചാകും കണ്ടെത്തുക.
* രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്സിന്‍ കുത്തിവയ്പ്പ്.
* കുത്തിവയ്പ്പ് കേന്ദ്രത്തില്‍ ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, പൊലീസ്, ഗാര്‍ഡ് എന്നിങ്ങനെ അഞ്ചു ജീവനക്കാരുണ്ടാവും.
* ഒരു ജില്ലയില്‍ ഒരു കമ്പനിയുടെ വാക്സിന്‍ മാത്രമേ ലഭ്യമാവൂ.
Keywords: Covid, Vaccine, Kerala, India
COMMENTS