തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റേതാണ് തീരുമാനം. എം.ആര്‍.ഐ സ്‌കാനിങ്ങില്‍ കഴുത്തില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ ഒരാഴ്ചത്തെ വിശ്രമമാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി രണ്ടാഴ്ചത്തെ സാവകാശം തേടി രവീന്ദ്രന്‍ ഇ.ഡിക്ക് കത്തയച്ചിരുന്നു.
ഇതു മൂന്നാം തവണയാണ് രവീന്ദ്രന്‍ ഇ.ഡിക്കു മുന്‍പില്‍ ഹാജരാകാതെ ഒഴിവാകുന്നത്. അതേസമയം സംസ്ഥാനത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഇ.ഡിക്കു മുന്‍പില്‍ ഹാജരാകാനാണ് നീക്കമെന്നും സൂചനയുണ്ട്.
Keywords: C.M Raveendran, Discharge, Today, E.D, Medical college
COMMENTS