തിരുവനന്തപുരം: ഇ.ഡിക്കു മുന്‍പില്‍ ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. ചോദ്യം ചെയ്യലിന...
തിരുവനന്തപുരം: ഇ.ഡിക്കു മുന്‍പില്‍ ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് കത്തയച്ചു.
കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിനൊപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടും ചേര്‍ത്തിട്ടുണ്ട്. മൂന്നാം തവണയാണ് സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിക്കുന്നത്.
എന്നാല്‍ ആദ്യവട്ടം കോവിഡ് ബാധിച്ചതിനാലും രണ്ടാംവട്ടം കോവിഡാനന്തര ചികിത്സയിലാണെന്നുമുള്ള കാരണം പറഞ്ഞ് ഹാജരായില്ല. മൂന്നാം തവണ ഹാജരാകേണ്ടതിന്റെ രണ്ടു ദിവസം മുന്‍പ് ശക്തമായ കഴുത്തു വേദനയും തലവേദനയും ഉണ്ടെന്നു കാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിക്കായി പ്രവേശിക്കുകയായിരുന്നു. സി.എം രവീന്ദ്രന്റെ കത്തിനോട് ഇ.ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: CM Raveendran, Letter, ED, Medical college
COMMENTS