കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവ...
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി.
ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിന് സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് സി.എം രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഹര്‍ജിയില്‍ വിധിക്കു മുന്‍പായി തന്നെ രവീന്ദ്രന്‍ ഇ.ഡിക്കു മുന്‍പില്‍ ഹാജരാവുകയും ചെയ്തു. ഇന്നു രാവിലെ 8.30 യോടെയാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ എത്തിയത്.
ചോദ്യംചെയ്യല്‍ തുടരുകയാണ്. അതേസമയം നടുവേദന ഒഴിച്ച് സി.എം രവീന്ദ്രന് പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
Keywords: CM Raveendran, ED, Highcourt, Medical report, Chief minister
COMMENTS