സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുമെന്നും നാളെ ഉച്ചയോടെ കേരളത്തിലേക്ക് കടക്കുന്ന ചുഴലികാറ്റ്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുമെന്നും നാളെ ഉച്ചയോടെ കേരളത്തിലേക്ക് കടക്കുന്ന ചുഴലികാറ്റ് പൊന്മുടി വഴി തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ അറബിക്കടലിലേക്ക് പോയേക്കുമെന്നുമാണ് പുതിയ പ്രവചനം.
കേരളത്തില്‍ എത്തുമ്പോള്‍ ചുഴലിയുടെ ശക്തി കുറയുകയും അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. അതിശക്തമായ മഴയും കാറ്റും നാളെ ചുഴലി കടന്നുപോകുമ്പോള്‍ പ്രതീക്ഷിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നാളെ വെളുപ്പിന് ചുഴലി തീരം തൊടും. തമിഴ്‌നാട്ടില്‍ വച്ചുതന്നെ ചുഴലിയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടില്‍ നിന്ന് പൊന്‍മുടിയുടെ സമീപപ്രദേശത്ത് കൂടി ഉച്ചയോടെ കേരളത്തില്‍ പ്രവേശിക്കും.
വര്‍ക്കലയ്ക്കും പരവൂരിനും ഇടയിലൂടെ ആയിരിക്കും അറബിക്കടലിലേക്കു പോവുകയെന്നാണ് പുതിയ പ്രവചനം. തമിഴ്‌നാട്ടില്‍ തിരുനെല്‍വേലിക്കും തെങ്കാശിക്കും ഇടയിലൂടെ ആയിരിക്കും കേരളത്തിലേക്ക് കാറ്റ് കടക്കുക. ഈ സമയത്ത് 75 കിലോമീറ്റര്‍ വരെ വേഗം ഉണ്ടാകും.
കേരളത്തില്‍ കടക്കുമ്പോള്‍ കാറ്റിന് ശക്തി 60 മുതല്‍ 65 കിലോമീറ്ററിലേക്ക് കുറയുമെന്നാണ് കരുതുന്നത്. ശ്രീലങ്കയില്‍ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ് ഇപ്പോള്‍ മന്നാര്‍ കടലിടുക്കിലാണ് എത്തിയിരിക്കുന്നത. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്.
മന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തിലും പാമ്പനില്‍ നിന്ന് 110 കിലോമീറ്റര്‍ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് 310 കിലോമീറ്റര്‍ ദൂരത്തിലും കടലിലാണ് ഇപ്പോള്‍ ചുഴലി ഉള്ളത്.
നിലവില്‍ ചുഴലിക്കാറ്റിന് വേഗം 70 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ് കേരളത്തില്‍ എത്തുമ്പോള്‍ വേഗം കുറയുമെങ്കിലും കനത്ത നാശനഷ്ടത്തിനു സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
പൊന്മുടിയിലെ ലയങ്ങളില്‍ നിന്നും മറ്റും മുന്‍കരുതലെന്ന നിലയില്‍ ഇതിനകം തന്നെ ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Kerywords: Kerala, Burevi, Mannar, Tamilnadu, Varkala, Paravur
COMMENTS