ചെന്നൈ: കലാസംവിധായകനും വസ്ത്രാലങ്കാരകനുമായ പി.കൃഷ്ണമൂര്‍ത്തി (77) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാ...
ചെന്നൈ: കലാസംവിധായകനും വസ്ത്രാലങ്കാരകനുമായ പി.കൃഷ്ണമൂര്‍ത്തി (77) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയപുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ അദ്ദേഹം കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, രാജശില്പി, പരിണയം, ഗസല്‍, വചനം തുടങ്ങിയവയാണ് അദ്ദേഹം കലാസംവിധായകനായ മലയാള ചിത്രങ്ങള്‍.
Keywords: Art director, P.Krishnamoorthy, Passes away
COMMENTS