പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയില്‍ ദുരഭിമാനകൊല ചെയ്യപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്ഛന്‍ കുഴല്‍മന്ദം സ്വദേശി പ്രഭുകുമാറും അമ്മാവന്‍ സുരേ...
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയില്‍ ദുരഭിമാനകൊല ചെയ്യപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്ഛന്‍ കുഴല്‍മന്ദം സ്വദേശി പ്രഭുകുമാറും അമ്മാവന്‍ സുരേഷും കസ്റ്റഡിയില്‍.
കൊലപാതകത്തിനു ശേഷം ഒളിവില്‍പ്പോയ സുരേഷിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.
പ്രഭുകുമാറും സുരേഷും ചേര്‍ന്നാണ് അനീഷിനെ ആക്രമിച്ചതെന്നു കൊലപാതകം നേരിട്ടുകണ്ട അനീഷിന്റെ സഹോദരന്‍ അരുണ്‍ പറഞ്ഞു. കമ്പിയും വടിവാളും കൊണ്ടാണ് ആക്രമിച്ചത്.
ബൈക്കില്‍ വരികയായിരുന്ന അനീഷിനെ കമ്പിക്ക് അടിച്ചുവീഴ്ത്തി വടിവാളിന് വെട്ടുകയായിരുന്നു. അനീഷിനെ മൂന്ന് മാസത്തിനകം ഇല്ലാതാക്കുമെന്ന് പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് അരുണ്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് മൂന്നുമാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ.
കൊല്ലന്‍ സമുദായത്തില്‍പ്പെട്ട അനീഷും പിള്ള സമുദായത്തില്‍പ്പെട്ട ഹരിതയും മൂന്നു മാസം മുമ്പാണ് വിവാഹിതരായത്. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും ഇഷ്ടത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു.
ഹരിതയുടെ ബന്ധുക്കള്‍ മുമ്പും പലവട്ടം അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഹരിതയുടെ അമ്മാവന്‍ സുരേഷ് വീട്ടിലെത്തി അനീഷിനെ ഭീഷണപ്പെടുത്തിയിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് അനീഷിന്റെ അച്ഛന്‍ അറുമുഖന്‍ പറഞ്ഞു. വധഭീഷണിയെ കുറിച്ച് പരാതി നല്‍കിയിട്ടു പൊലീസ് കാര്യമായെടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Keywords: Palakkad, Thenkurissi, Murder, Prabhu Kumar, Suresh, Police
COMMENTS