തിരുവനന്തപുരം: ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയ വേളയില്‍ തീപിടിത്തമുണ്ടായി ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. നെയ...
തിരുവനന്തപുരം: ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയ വേളയില്‍ തീപിടിത്തമുണ്ടായി ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു.
നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനു (47) പിന്നാലെ ഭാര്യ അമ്പിളി (40) യും മരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്ന് വെളുപ്പിന് മരിച്ചിരുന്നു.
തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും അവസാന രക്ഷാമാര്‍ഗമെന്ന നിലയില്‍ ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനിടെ ഓടിക്കയറിയ പൊലീസുകാരന്‍ ലൈറ്റര്‍ തട്ടി ദമ്പതുകളുടെ ദേഹത്ത് വീഴ്ത്തിയെന്നാണ് ഇവരുടെ മക്കള്‍ പറയുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും മരണം. നെയ്യാറ്റിന്‍കരയ്ക്കടുത്ത് പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും.
രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി പരാതി നല്കിയിരുന്നു. ഇതനുസരിച്ച് ഭൂമി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാനെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജനെ പൊലീസ് ഷര്‍ട്ടിന് കുത്തിപ്പിടിച്ച് ഉയര്‍ത്തുകയായിരുന്നുവെന്ന് മക്കള്‍ പറയുന്നു. ഇതോടെ, രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഈ സമയത്താണ് പൊലീസുകാരന്‍ ലൈറ്റര്‍ തട്ടി അപകടമുണ്ടാക്കയതത്രേ.
പ്രായപൂര്‍ത്തിയെത്താത്ത രണ്ട് ആണ്‍കുട്ടികളെ അനാഥരാക്കിയാണ് രാജനും അമ്പിളിയും യാത്രയാവുന്നത്.
Keywords: Rajan, Ambily, Neyyattinkara, Pongil
COMMENTS