സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയില്‍ ലുലു മാളില്‍ യുവനടിയെ ശാരീരികമായി അപമാനിച്ച കേസിലെ പ്രതികള്‍ പെരിന്തല്‍മണ്ണ സ്വദേശികളാണെന്നു തിരിച്ചറിഞ്...
സ്വന്തം ലേഖകന്‍
കൊച്ചി: കൊച്ചിയില്‍ ലുലു മാളില്‍ യുവനടിയെ ശാരീരികമായി അപമാനിച്ച കേസിലെ പ്രതികള്‍ പെരിന്തല്‍മണ്ണ സ്വദേശികളാണെന്നു തിരിച്ചറിഞ്ഞു. നടിയെ അപമാനിച്ചിട്ടില്ലെന്നും നടിയോടു മാപ്പു പറയാന്‍ തയ്യാറാണെന്നും ഇരുവരും പറയുന്നു.
വൈകാതെ പൊലീസില്‍ കീഴടങ്ങാനാണ് ഇവരുടെ തീരുമാനം. നിയമോപദേശം കിട്ടിയതിനാലാണ് ഒളിവില്‍ പോയതെന്നും ഇരുവരും പറയുന്നു.
നടിയെ അപമാനിച്ചിട്ടില്ലെന്നും അവരുടെ ഫോട്ടോ ചിലര്‍ എടുക്കുന്നതു കണ്ട് അടുത്തു ചെന്ന് എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നു ചോദിക്കുക മാത്രമാണുണ്ടായതെന്നും നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി പറഞ്ഞതെന്നും ഇരുവരും പറയുന്നു.
പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇരുവരും മാസ്‌ക് വച്ചിരുന്നാല്‍ പെട്ടെന്ന് തിരിച്ചറിയാനായില്ല. എന്നാല്‍, ദൃശ്യങ്ങളില്‍നിന്ന് ഇവരെ തിരിച്ചറിഞ്ഞവര്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു.
ഇവരെക്കുറിച്ച് കുറിച്ച് സൈബര്‍ പൊലീസും അന്വേഷിച്ചിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇവര്‍ തന്നെയാണ് ലുലുമാളില്‍ എത്തിയിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് നടി ലുലു മാളില്‍ വച്ച് ശാരീരികമായി അപമാനിക്കപ്പെട്ടത്. കുടുംബത്തോടൊപ്പം ഷോപ്പിങ്ങിന് എത്തിയതായിരുന്നു. പിന്തുടര്‍ന്ന് രണ്ടു ചെറുപ്പക്കാര്‍ അപമാനിച്ചുവെന്ന് നടി സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചി കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദ്ദേശപ്രകാരം കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മാളില്‍ പ്രവേശിക്കുന്നവര്‍ ഫോണ്‍ നമ്പര്‍ നല്‍കണമെന്നുണ്ട്. എന്നാല്‍ പ്രതികള്‍ ഇത് നല്‍കാതെയാണ് കടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് 5.15നാണ് പ്രതികള്‍ മാളില്‍ എത്തിയത്.
ഹൈപ്പര്‍മാര്‍ക്കറ്റ് ഏരിയയിലാണ് അവര്‍ പ്രവേശിച്ചത്. അവിടെ കറങ്ങിനടന്ന പ്രതികള്‍ സാധനങ്ങളൊന്നും വാങ്ങിയിരുന്നില്ല. എറണാകുളം ഭാഗത്തുനിന്ന് മെട്രോയിലാണ് എത്തിയത്. രാത്രി എട്ടരയോടെ മെട്രോയില്‍ തന്നെ മടങ്ങി. മെട്രോയില്‍ നിന്ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ ഇറങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബസ്സിലാണ് ഇവര്‍ തിരിച്ച് മലപ്പുറത്തേക്ക് പോയതെന്നാണ് ലഭിച്ച വിവരം.
നടിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ് കണ്ടു വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ ഈ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗിലായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.
Keywords: Actress Molested, Lulu Mall, Crime, Perintalmanna
COMMENTS