തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ പ്രാഥമിക കണക്കുകള്‍പ്രകാരം അഞ്ച് ജില്ലയിലും 76 ശതമാനത്തിനു മുകളില്‍ പോളിംഗ് നടന്നു...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ പ്രാഥമിക കണക്കുകള്‍പ്രകാരം അഞ്ച് ജില്ലയിലും 76 ശതമാനത്തിനു മുകളില്‍ പോളിംഗ് നടന്നു.
വയനാടാണ് മുന്നില്‍, 79.46 ശതമാനം. പിന്നിലുള്ള കോട്ടയത്ത് 73.91 ശതമാനം പോളിംഗ് നടന്നുവെന്നാണ് പ്രാഥമിക കണക്ക്.
പാലക്കാട്- 77.97, എറണാകുളം- 77.13, തൃശൂര്‍ - 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടിംഗ് ശതമാനമെന്നാണ് പ്രാഥമിക കണക്ക്.
കൊച്ചി- 62.01 ശതമാനം, തൃശൂര്‍- 63.77 ശതമാനം എന്നിങ്ങനെയാണ് കോര്‍പറേഷനുകളിലെ പോളിംഗ് കണക്ക്.
ആദ്യഘട്ടത്തിലെ അഞ്ച് ജില്ലയില്‍ 73.12 ആയിരുന്നു വോട്ടിംഗ് ശതമാനം.
മിക്കയിടത്തും വോട്ടെടുപ്പു സമയം കഴിഞ്ഞും വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. കോവിഡ് രോഗികളും ക്വാറന്റൈനിലുള്ളവരും പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് വോട്ട് ചെയ്യാനെത്തി.
14ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പോളിംഗ് നടക്കും. 16നാണ് വോട്ടെണ്ണല്‍.
തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ പൊലീസുകാരനായ കരുണാകരന്‍ (48) വയനാട് ബത്തേരി അസംപ്ഷന്‍ സ്‌കൂളിലും വോട്ടു ചെയ്യാന്‍ നില്‍ക്കുന്നതിനിടെ പാലക്കാട് കുഴല്‍മന്ദം പാങ്ങോട് വീട്ടില്‍ ഷണ്‍മുഖന്‍ (53) കണ്ണനൂര്‍ പുളിയപ്പന്‍ തൊടി ബൂത്തിലും കുഴഞ്ഞുവീണ് മരിച്ചു.
COMMENTS