തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 72.67 ശതമാനം പോളിംഗ് നടന്നതായി ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു. പോളിംഗ...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 72.67 ശതമാനം പോളിംഗ് നടന്നതായി ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു.
പോളിംഗ് സമയം കഴിഞ്ഞിട്ടും പല പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. അതുകൊണ്ടു തന്നെ അവസാന കണക്കുകള്‍ പുറത്തുവരാന്‍ സമയമെടുക്കും.
ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്താണ് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്.
പോളിംഗ് ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം - 69.76
കൊല്ലം- 73.41
ആലപ്പുഴ- 77.23
പത്തനംതിട്ട - 69.70
ഇടുക്കി - 74.56
കോര്‍പ്പറേഷന്‍
തിരുവനന്തപുരം - 59.73
കൊല്ലം- 66.06
Keywords: Kerala, Polling, Election, Panchayat Election
COMMENTS