സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും, പ്രതീക്ഷയോടെ ആരാധകര്‍, ആശങ്കയോടെ രാഷ്ട്രീയ കക്ഷികള്‍

ദീപക് നമ്പ്യാര്‍ ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വ്യക്തമായി. ജനുവരിയില്‍ പാര്‍ട...


ദീപക് നമ്പ്യാര്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വ്യക്തമായി.

ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സ്റ്റൈല്‍ മന്നന്‍ അറിയിച്ചു. 

രജനി മക്കള്‍ മന്‍ട്രം താരത്തിന്റെ ആരാധകരുടെ കൂട്ടായ്മയാണ്. ഇതിന്റെ മുതിര്‍ന്ന നേതാക്കളുമായി കഴിഞ്ഞ ദിവസം രജനി ചര്‍ച്ച നടത്തിയിരുന്നു. രജനി മുഖ്യമന്ത്രിയാകണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇതുകൂടി പരിഗണിച്ചാണ് പാര്‍ട്ടി പ്രഖ്യാപിക്കാന്‍ രജനി തീരുമാനിച്ചിരിക്കുന്നത്.

'മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്റെ തീരുമാനം എന്തുതന്നെയായിലും അത് അംഗീകരുക്കുമെന്നാണ് അവര്‍ പറഞ്ഞത്. അത് ഞാന്‍ ഉടന്‍ പ്രഖ്യാപിക്കും' എന്നായിരുന്നു രജനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞത്.

രജനി പാര്‍ട്ടി രൂപീകരണത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്നു നേരത്തേ ശ്രുതിയുണ്ടായിരുന്നു. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. കരള്‍ രോഗത്തിന് ചികിത്സയിലാണ്.

രോഗത്തെക്കുറിച്ച് ഒക്ടോബറില്‍ രജനി എഴുതിയ കത്ത് പുറത്തുവന്നിരുന്നു. ഇത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രജനി പൊതുപരിപാടികള്‍ വിട്ടുനിന്നിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.

എന്നാല്‍, കത്ത് മറ്റാരോ തയ്യാറാക്കിയതാണെന്നും അതില്‍ പറയുന്ന ആരോഗ്യ വിഷയങ്ങള്‍ ശരിയാണെന്നും രജനി പ്രതികരിച്ചിരുന്നു.

ശിവാജി റാവു ഗേക്ക് വാദ് എന്ന രജനീകാന്ത് എംജിആറിനോളം തന്നെ തമിഴില്‍ ആരാധകരെ നേടിയ നടനാണ്. 69 കാരനായ രജനി ബിജെപിയോട് അടുക്കുന്നതായി ഇടയ്ക്കു ശ്രുതിയുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് താരം പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ചു പ്രതികരിച്ചിരിക്കുന്നത്.

ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് തമിഴ് രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള ഒരു നേതാവിന്റെ അഭാവമുണ്ട്. ആ സ്ഥാനം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് രജനി. സമാനശ്രമം കമല്‍ഹാസന്‍ നടത്തിയെങ്കിലും വിജയിച്ചില്ല. രജനിയുടെ വരവ് തമിഴ് രാഷ്ട്രീയത്തെ എങ്ങോട്ടു നയിക്കുമെന്ന ആശങ്ക മറ്റു രാഷ്ട്രയ കക്ഷികള്‍ക്കുമുണ്ട്.

Summary: Tamil superstar Rajnikanth is all set to announce his political party on December 31.
Style Mannan also said that the party will start functioning in January 1st. Rajni Makkal Mantram is a fan base of the mega star. Rajnikanth had a discussion with the senior leaders of Rajni Makkal Mantram  yesterday. Fans want Rajini to be CM, With this in mind, Rajini has decided to announce the party.

Keywords: Tamil superstar, Rajnikanth, Political party, December, Style Mannan, Rajni Makkal Mantram, Mega star, Tamil Nadu, Jayalalitha

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും, പ്രതീക്ഷയോടെ ആരാധകര്‍, ആശങ്കയോടെ രാഷ്ട്രീയ കക്ഷികള്‍
സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും, പ്രതീക്ഷയോടെ ആരാധകര്‍, ആശങ്കയോടെ രാഷ്ട്രീയ കക്ഷികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_u3hx-XxKjbOLUUkGj4aQiGIwLYPQl7cjiS7lWpVQqtJl5DSBzZHLqtEiRGZ9ya5JwsgSlA2FyTyYVB759oks69BzUxmc4mdXlq5QzDM1Ct-vd6bH2mqmUrQ8r-QMPRnYv3lBT-eYFR-j/s320/rajni.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_u3hx-XxKjbOLUUkGj4aQiGIwLYPQl7cjiS7lWpVQqtJl5DSBzZHLqtEiRGZ9ya5JwsgSlA2FyTyYVB759oks69BzUxmc4mdXlq5QzDM1Ct-vd6bH2mqmUrQ8r-QMPRnYv3lBT-eYFR-j/s72-c/rajni.png
www.vyganews.com
https://www.vyganews.com/2020/12/31.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/12/31.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy