സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെ എസ് എഫ് ഇ യില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറാ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ എസ് എഫ് ഇ യില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്ഥാപനത്തിന്റെ 40 ശാഖകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയായിരുന്നു പരിശോധന എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിലന്‍സ് നടത്തിയ പരിശോധനയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്, മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ പരസ്യമായി രംഗത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ താനും ഐസക്കും ആനന്ദനും തമ്മില്‍ ഒരു ഭിന്നതയുമില്ലെന്നും അതിനായി സ്വപ്നം കാണുന്നവര്‍ നിരാശരാകുമെന്നും വിജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ക്രമക്കേടുകള്‍ ഉണ്ടെന്നറിഞ്ഞാല്‍ അത് പരിശോധിക്കുന്നതിന് വിജിലന്‍സിനു സംവിധാനമുണ്ട്. അത്തരത്തില്‍ സൂചനകള്‍ ലഭിച്ചാല്‍ വിജിലന്‍സ് ആദ്യം രഹസ്യാന്വേഷണം നടത്തും. അതില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടാല്‍ യൂണിറ്റ് മേധാവി സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കി വിജിലന്‍സ് ആസ്ഥാനത്ത് നല്‍കുന്നു.
തുടര്‍ന്ന് വിജിലന്‍സ് മേധാവിയുടെ അനുമതിയോടെ മിന്നല്‍ പരിശോധന നടത്തുകയാണ് പതിവ്. അതുതന്നെയാണ് ഇവിടെയും നടത്തിയിരിക്കുന്നത്. മിന്നല്‍ പരിശോധന വകുപ്പിന് പുറത്തുള്ള ഗസറ്റഡ് ഉദ്യോഗസ്ഥന്റെയും വിജിലന്‌സ് ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് നടത്തി ജോയിന്റ് മഹസര്‍ തയ്യാറാക്കുന്നത്.
ഇങ്ങനെ തയ്യാറാക്കുന്ന മഹസറും റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിക്കുന്നു. നടപടിക്ക് ശുപാര്‍ശയോടെ ആയിരിക്കും പിന്നീട് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുക. ഇത്തരത്തില്‍ നേരത്തെയും പരിശോധനകള്‍ നടന്നിട്ടുണ്ട്.
വിജിലന്‍സ് പരിശോധനയുടെ പേരില്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ ശ്രീവാസ്തവയ്ക്ക് ഒരു പങ്കുമില്ല.
പൊലീസ് ഉപദേഷ്ടാവാണെങ്കിലും പൊലീസ്, വിജിലന്‍സ്, ജയില്‍, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട ദൈനംദിന വിഷയങ്ങളില്‍ ശ്രീവാസ്തവയ്ക്ക് ഇടപെടലിന് അവകാശമോ അധികാരമോ ഇല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Raman Srivastava, Vigilance Raid, KSFE, Pinarayi Vijayan
COMMENTS