വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരിക്കുണ്ട്. ഒരു ഭീ...
വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരിക്കുണ്ട്.
ഒരു ഭീകരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രാത്രി എട്ടുമണിയോടെയാണ് ആറിടങ്ങളിലായി വെടിവയ്പുണ്ടായത്.
പരിക്കേറ്റവരില്‍ പൊലീസുകാരനും ഉള്‍പ്പെടുന്നു. ആയുധധാരികളായ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്.
രാജ്യത്ത് കോവിഡ് വ്യാപനം കൂടിയതിനാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ആക്രമണമുണ്ടായത്.
വിയന്നയിലെ പ്രധാന സിനഗോഗിനു പുറത്തും വെടിവയ്പ്പ് നടന്നു. യഹൂദ വിരുദ്ധ ആക്രമണമാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ഒരു ഭീകരനെ കൊലപ്പെടുത്തിയെങ്കിലും മറ്റു ഭീകരര്‍ ഇപ്പോഴും പലയിടങ്ങളിലായുണ്ടെന്നും ജനം സൂക്ഷിക്കണമെന്നും ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.
Keywores: Austria, Vienna, Terror Attack, Gunmen
COMMENTS