കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗതി മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു. കുറച്ചു മാസങ്ങളായി സുവേ...
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗതി മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു. കുറച്ചു മാസങ്ങളായി സുവേന്ദു അധികാരി പാര്‍ട്ടി നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു.
ഇതിനിടെ സ്വന്തം നിലയ്ക്ക് റാലി നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണൂല്‍ കോണ്‍ഗ്രസിന്റെ കൊടിയോ ബാനറുകളോ റാലിയില്‍ ഉണ്ടായിരുന്നില്ല.
സുവേന്ദു ബി.ജെ.പിയില്‍ ചേരുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ്.
Keywords: Suvendu Adhikari, Quit, West Bengal, Transport minister
COMMENTS