ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും ...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
കേരളം ഉള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
രാജ്യത്ത് പലയിടത്തും പലതരം ഉത്സവങ്ങള്‍ നടക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ 60 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്നും 30 ശതമാനം ശരിയായി ധരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Keywords: Supreme court, Covid situation, Kerala, Central government
COMMENTS