ശബരിമല: ശബരിമല നട മണ്ഡലകാല തീര്‍ഥാടനത്തിനായി തുറന്നു. ഭക്തര്‍ക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം. വെര്‍ച്ച്വല്‍ ക്യൂ വഴി നേരത്തേ ബുക്ക് ചെയ്ത ...
ശബരിമല: ശബരിമല നട മണ്ഡലകാല തീര്‍ഥാടനത്തിനായി തുറന്നു. ഭക്തര്‍ക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം.
വെര്‍ച്ച്വല്‍ ക്യൂ വഴി നേരത്തേ ബുക്ക് ചെയ്ത 1000 ഭക്തര്‍ക്കാണ് ദിവസേന ദര്‍ശനാനുമതി. എന്നാല്‍, ശനിയും ഞായറും 2000 പേര്‍ക്ക് വീതം ദര്‍ശനം അനുവദിക്കും.
നട തുറന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാവില്ല. തീര്‍ത്ഥാടകര്‍ക്ക് പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുമതി നല്കില്ല.
ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം.
ക്ഷേത്ര നട മകരവിളക്ക് ഉത്സവത്തിന് 30ന് തുറക്കും. മകരവിളക്ക് ജനുവരി 14നാണ്.
Keywords: Lord Ayyappa, Sabarimala Temple, Saranam Ayyappa, Sani Deva
COMMENTS