സ്‌കോര്‍: ബാംഗ്‌ളൂര്‍ 131/7 (20 ഓവര്‍), ഹൈദരാബാദ് 132/4 (19.4 ഓവര്‍) ദുബായ് : വിരാട് കോലി നയിക്കുന്ന ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറു...
സ്‌കോര്‍: ബാംഗ്‌ളൂര്‍ 131/7 (20 ഓവര്‍), ഹൈദരാബാദ് 132/4 (19.4 ഓവര്‍)
ദുബായ് : വിരാട് കോലി നയിക്കുന്ന ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറു വിക്കറ്റിനു മുട്ടുകുത്തിച്ച് സണ്‍ റെസേഴ്‌സ് ഹൈദരാബാദ് ഫൈനലിലേക്കുള്ള ആദ്യ കടമ്പ കടന്നു. അടുത്ത ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഹൈദരാബാദ് ഏറ്റുമുട്ടും.
ഈ പരാജയത്തോടെ വിരാട് കോലിക്കും കൂട്ടര്‍ക്കും നാട്ടിലേക്കു മടങ്ങാം. ഒരു തവണയെങ്കിലും കപ്പുയര്‍ത്തുക എന്ന ആര്‍ സി ബിയുടെ മോഹം മോഹമായി തന്നെ തുടരും.
ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ക്യാപ്ടന്‍ വിരാട് കോലി കേവലം ഏഴു പന്തില്‍ ആറു റണ്‍സ് നേടി പുറത്തായി. പിന്നീട് 30 പന്തില്‍ 32 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും 43 പന്തില്‍ 56 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ചേര്‍ന്നാണ് 131 റണ്‍സെങ്കിലും എത്തിച്ചത്.
ഹൈദരാബാദിന്റെ തീപാറുന്ന ബൗളിംഗിനു മുന്നില്‍ കോലിക്കും കൂട്ടര്‍ക്കും മുട്ടിടിച്ചുവെന്നു തന്നെ പറയാം. ജാസണ്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് മൂന്ന് ബാംഗളൂര്‍ വിക്കറ്റുകള്‍ പിഴുതു. നടരാജന്‍ രണ്ടും ഷഹ്ബാസ് നദീം ഒരു വിക്കറ്റും നേടി.
ഹൈദരാബാദിനും തുടക്കം മോശമായിരുന്നു. മനീഷ് പാണ്ഡേ 24 (21), കെയ്ന്‍ വില്യംസണ്‍ 50 (44), ജാസണ്‍ ഹോള്‍ഡര്‍ 24 (20) എന്നിവര്‍ ചേര്‍ന്നാണ് മുംബയെ കുരുക്കിയത്.
COMMENTS