കൊച്ചി: ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് മാറിയതോടെയാണ് ശ്രീക്ക് തിര...
കൊച്ചി: ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് മാറിയതോടെയാണ് ശ്രീക്ക് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.
അടുത്ത മാസം ആലപ്പുഴയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് ട്വന്റി 20 ടൂര്‍ണമെന്റിലൂടെയാണ് 37 കാരനായ ശ്രീശാന്തിന്റെ തിരിച്ചുവരവ്.
2013 ലെ ഐപിഎല്‍ വാതുവയ്പ്പില്‍ കുറ്റക്കാരനെന്നു പറഞ്ഞായിരുന്നു ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കുറ്റക്കാരനല്ലെന്നുകണ്ട് 2018ല്‍ കേരള ഹൈക്കോടതി ആജീവനാന്ത വിലക്ക് റദ്ദാക്കി.
ഇതോടെ കേസ് സുപ്രീം കോടതിക്കു മുന്നിലെത്തി. 2019ല്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബിസിസിഐ ഒംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വിലക്ക് കാലാവധി കഴിഞ്ഞു. ഇക്കാരണത്താല്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി ബിസിസിഐക്ക് കെസിഎ കത്തയച്ചു.
ശ്രീയെ കളിപ്പിക്കാന്‍ ഉടന്‍ ബിസിസിഐയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.
ഇനിയുള്ള കാലം ശ്രീശാന്തിന് ദേശീയ ടീമില്‍ തിരിച്ചെത്തുക അസാദ്ധ്യമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ അടുത്ത സീസണ്‍ ഐപിഎലിലെങ്കിലും എത്താനായേക്കും.
COMMENTS