കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റംസിനെതിരേ ചോ...
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ വിട്ടു.
കസ്റ്റംസിനെതിരേ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്.
10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ചോദിച്ചത്. ശിവശങ്കറും കൂട്ടാളികളും നടത്തിയ കള്ളക്കടത്തിൻ്റെ രീതികൾ മനസ്സിലാക്കുന്നതിനും പങ്കാളികളെ കുറിച്ച് അറിയുന്നതിനുമാണ് ചോദ്യം ചെയ്യുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ജയിലിൽ കഴിയുന്ന ശിവശങ്കർ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി.
കൈയിൽ തെളിവില്ലാതെ ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ കുടുക്കാൻ ശ്രമിക്കുകയാണെന്ന് അഭിഭാഷകൻ വാദിച്ചു.
ശിവശങ്കറിനെതിരേ എന്തു തെളിവാണ് പക്കലുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബോധ്യപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ശിവശങ്കറിനെ കസ്റ്റംസ് ഭയക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.
മാധവൻ നായർ മകൻ ശിവശങ്കർ എന്നു മാത്രമാണ് കസ്റ്റംസിൻ്റെ കസ്റ്റഡി അപേക്ഷയിൽ പറയുന്നതെന്നും ഐഎ എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിൻ്റെ സ്ഥാനമാനങ്ങളെക്കുറിച്ച് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിക്കാത്തതെന്തെന്നും കോടതി ചോദിച്ചു.
Keywords: Sivasankar, Customs, Enforcement, custody, Swapna Suresh
COMMENTS