കൊച്ചി: നടന്‍ ഷാജു ശ്രീധറിന്റെയും നടി ചാന്ദിനിയുടെയും മകള്‍ നന്ദന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് 10 ഇ, 1999 ബാച്ച് എന്...
കൊച്ചി: നടന്‍ ഷാജു ശ്രീധറിന്റെയും നടി ചാന്ദിനിയുടെയും മകള്‍ നന്ദന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് 10 ഇ, 1999 ബാച്ച് എന്ന ചിത്രത്തിലൂടെയാണ് നന്ദന ഷാജു നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
ജോഷി ജോണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വച്ച് നടന്‍ ദിലീപ് നിര്‍വഹിച്ചു. മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നവംബര്‍ 26 ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗീസ്, സലിംകുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത് പെരുമന തുടങ്ങിയര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
Keywords: Shaju Sreedhar & Chandini, Daughter Nandana, Cinema
COMMENTS