പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ നീളുമെന്ന് ഉറപ്പായപ്പോള്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ പലേടത്തും ചാഞ്ചാട്ടം പ്രകടമാവുന്നു. എങ്കിലും ...
പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ നീളുമെന്ന് ഉറപ്പായപ്പോള്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ പലേടത്തും ചാഞ്ചാട്ടം പ്രകടമാവുന്നു. എങ്കിലും ഇപ്പോഴും വ്യക്തമായ ലീഡ് എന്‍ ഡി എയ്ക്കു തന്നെയാണ്.
124 സീറ്റിലാണ് എന്‍ ഡി എയ്ക്കു ലീഡുള്ളത്. 134 മണ്ഡലങ്ങളില്‍ ലീഡുണ്ടായിരുന്ന എന്‍ ഡി എ പിന്നീട് 124ലേക്കു താഴുകയായിരുന്നു.
മഹാസഖ്യം 110 സീറ്റിലേക്ക് എത്തിയിരിക്കുന്നു. ആകെ പോള്‍ ചെയ്ത 4.10 കോടി വോട്ടില്‍ പകുതിയോളം മാത്രമാണ് ഒന്‍പതു മണിക്കൂര്‍ കൊണ്ട് എണ്ണിയത്.
എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് വന്‍ വിജയമാണ് പ്രവചിച്ചത്. പക്ഷേ, ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
243 അംഗ സഭയില്‍ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
എന്‍.ഡി.എ 124
ബി.ജെ.പി - 75
ജെ.ഡി.യു -41
മറ്റുള്ളവര്‍ -08.
മഹാസഖ്യം 110
ആര്‍.ജെ.ഡി 72
കോണ്‍ഗ്രസ് -20
സി.പി.ഐ.എം.എല്‍ -11
മറ്റുള്ളവര്‍ -07
എല്‍.ജെ.പി -0
മറ്റുള്ളവര്‍-09
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാറിനെ തന്നെയാണ് ജെ.ഡി.യു -എന്‍.ഡി.എ സഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത്. പക്ഷേ, ഇപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായതോടെ ഇക്കാര്യത്തിലും പുനരാലോചന വന്നിട്ടുണ്ട്. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു പ്രതികരിച്ചു.
ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള മഹാസഖ്യമായാണ് പ്രതിപക്ഷം മത്സരിച്ചത്.
മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി 144 സീറ്റ്, കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സി.പി.ഐ ആറ്, സിപിഎം നാല് എന്നിങ്ങനെയാണ് മത്സരിച്ചത്.
Keywords: NDA, BJP, JD-U, Bihar Election
COMMENTS