തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. 28 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 5213 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 654 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 1054 (996)
കോഴിക്കോട് 691 (641)
തൃശൂര്‍ 653 (639)
പാലക്കാട് 573 (351)
എറണാകുളം 554 (387)
കൊല്ലം 509 (505)
കോട്ടയം 423 (420)
ആലപ്പുഴ 395 (392)
തിരുവനന്തപുരം 393 (285)
കണ്ണൂര്‍ 251 (176)
പത്തനംതിട്ട 174 (118)
കാസര്‍കോട് 138 (126)
വയനാട് 135 (125)
ഇടുക്കി 85 (52).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28
തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി (76), കടയ്ക്കാവൂര്‍ സ്വദേശി സുരേഷ് (53), കൊല്ലം ആയൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (65), ക്ലാപ്പന സ്വദേശി താജുദ്ദീന്‍ (60), അമ്പനാട് സ്വദേശി ജലാലുദീന്‍ (56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ് (72), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി സൂഫികോയ (64), പുന്നപ്ര സ്വദേശി ടിനി (48), പേഴപ്ര സ്വദേശിനി കല്യാണി (88), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി രാജു (52), എറണാകുളം മേക്കാട് സ്വദേശി എം.ജെ. ജോണ്‍ (68), കര്‍ഷക റോഡ് സ്വദേശി ടി.ജി. ഇഗ്നേഷ്യസ് (72), തൃശൂര്‍ എനമക്കല്‍ സ്വദേശി ആര്‍.എസ്. അമ്പൂട്ടി (73), എടക്കര സ്വദേശിനി വി.കെ. കമലാക്ഷി (79), ഒല്ലൂര്‍ സ്വദേശി ടി.സി ദേവസി (79), കൈപ്പമംഗലം സ്വദേശി അബ്ദുള്‍ അസീസ് (46), കാരായമുറ്റം സ്വദേശി ഹാരിഷ് കേശവ് (46), ദേശമംഗലം സ്വദേശിനി ശാരദാ വാസുദേവന്‍ (63), പറവത്താനി സ്വദേശി സി.ടി. തോമസ് (69), പാലക്കാട് കേരളശേരി സ്വദേശിനി ആമിന (72), മലപ്പുറം പന്നിപ്പാറ സ്വദേശി പാച്ചന്‍ (72), കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി സുശീല (72), ഫറോഖ് സ്വദേശി സുധാകരന്‍ (53), മൊടക്കല്ലൂര്‍ സ്വദേശി രാജന്‍ (64), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് (49), തളിയില്‍ സ്വദേശി പങ്കജാക്ഷന്‍ (66), മുഴപ്പിലങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (59).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-56
എറണാകുളം 18
തിരുവനന്തപുരം 7
പാലക്കാട് 6
പത്തനംതിട്ട 5
കണ്ണൂര്‍ 5
മലപ്പുറം 3
കോഴിക്കോട് 3
വയനാട് 3
കൊല്ലം 2
കാസര്‍കോട് 2
കോട്ടയം 1
തൃശൂര്‍ 1.
നെഗറ്റീവായവര്‍- 6398
തിരുവനന്തപുരം 611
കൊല്ലം 664
പത്തനംതിട്ട 137
ആലപ്പുഴ 824
കോട്ടയം 301
ഇടുക്കി 62
എറണാകുളം 545
തൃശൂര്‍ 803
പാലക്കാട് 497
മലപ്പുറം 740
കോഴിക്കോട് 634
വയനാട് 151
കണ്ണൂര്‍ 295
കാസര്‍കോട് 134.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 3
ഇടുക്കി ജില്ല
കാഞ്ചിയാര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്),
പാലക്കാട് ജില്ല
അകത്തേത്തറ (6)
എറണാകുളം ജില്ല
കാവലങ്ങാട് (സബ് വാര്‍ഡ് 14).
11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Coronavirus, Kerala, India, Covid 19
COMMENTS