സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനാണ് ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല.
കാന്‍സര്‍ ബാധിതനായതിനാല്‍ തുടര്‍ ചികിത്സ വേണമെന്നും അവധി അനുവദിക്കണമെന്നുമുള്ള കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചുവെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
എന്നാല്‍, മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ കോടിയേരി തുടര്‍ന്നാല്‍ അത് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണ് കോടിയേരിയുടെ സ്ഥാനത്യാഗമെന്നാണ് ലഭിക്കുന്ന വിവരം.
കോടിയേരി രാജിവയ്‌ക്കേണ്ടതില്ലെന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉള്‍പ്പെടെ പരസ്യ നിലപാടെടുത്തുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. കൂടുതല്‍ പ്രതിസന്ധിയിലേക്കു പാര്‍ട്ടിയെ തള്ളിയിടാതെ രാജിവയ്ക്കാന്‍ കോടിയേരിയെ ഒരു വിഭാഗം നേതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് സൂചന.
മക്കളുണ്ടാക്കിയ വിവാദങ്ങള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും കോടിയേരിയെ വേട്ടയാടിയിരുന്നു. അന്നെല്ലാം പിടിച്ചുനിന്നുവെങ്കിലും ഇപ്പോള്‍ വിവാദം പിടിച്ചുനിറുത്താവുന്ന സ്ഥിതിയിലല്ലെന്ന തിരിച്ചറിവ് കോടിയേരിക്കുമുണ്ട്. ഇതെല്ലാം അവധിയിലേക്കു നയിച്ച ഘടകവുമാണ്.
Keywords: Kodiyeri Balakrishnan, CPM, Bineesh Kodiyeri, Binoy Kodiyeri, State Secretary
COMMENTS