തിരുവനന്തപുരം: പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയം സജീവമായി. തീയതി പ്രഖ്യാപനത്തിനു മുന്‍പു തന്നെ മിക്ക ഇടങ്ങ...
തിരുവനന്തപുരം: പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയം സജീവമായി. തീയതി പ്രഖ്യാപനത്തിനു മുന്‍പു തന്നെ മിക്ക ഇടങ്ങളിലും ചുവരെഴുത്തും പ്രചാരണവും ആരംഭിച്ചിരുന്നു.
മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പെന്നും മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു (6) മുതല്‍ നിലവില്‍ വന്നുവെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
ഒന്നാം ഘട്ടം
ഡിസംബര്‍ 8 (ചൊവ്വാഴ്ച)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,
രണ്ടാം ഘട്ടം
ഡിസംബര്‍ 10 (വ്യാഴാഴ്ച)
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്.
മൂന്നാം ഘട്ടം
ഡിസംബര്‍ 14 (തിങ്കളാഴ്ച)
മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.
വോട്ടെണ്ണല്‍: ഡിസംബര്‍ 16 രാവിലെ 8 മുതല്‍
വോട്ടെടുപ്പ് സമയം: രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ.
ആകെ വോട്ടര്‍മാര്‍: 2,71,20,823.
പോളിംഗ് സ്‌റ്റേഷനുകള്‍: 34774.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി: നവംബര്‍ 19
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന: നവംബര്‍ 20
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി: നവംബര്‍ 23
1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
* ഗ്രാമ പഞ്ചായത്തുകള്‍-941
* ബ്ലോക്ക് പഞ്ചായത്തുകള്‍-152
* ജില്ലാ പഞ്ചായത്തുകള്‍-14
* മുനിസിപ്പാലിറ്റികള്‍-86
* മുനിസിപ്പല്‍ കോര്‍പറേഷനുകള്‍-6
ഇവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ ശാരീരിക അകലം എന്നിവ നിര്‍ബന്ധം. ഡിസംബര്‍ 31നു മുന്‍പ് ഭരണസമിതികള്‍ അധികാരത്തിലേറും.
ഒക്ടോബര്‍ ഒന്നിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. നവംബര്‍ 10ന് അഡിഷണല്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണം പാടില്ല. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധം. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ഈ മാസം 11 ന് അവസാനിക്കും.
Keywords: Kerala, Election, Panchayat Election, Voter, LDF, UDF, NDA
COMMENTS