മുംബൈ: നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ച സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി. സംഭവം മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പ...
മുംബൈ: നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ച സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി. സംഭവം മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കോര്‍പറേഷന് നോട്ടീസ് നല്‍കി. തന്റെ ഓഫീസ് പൊളിച്ചതിനെതിരെ നടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കെട്ടിടം പൊളിച്ചതു കാരണമുണ്ടായ നഷ്ടം കണക്കാക്കാന്‍ ആളെ ഏര്‍പ്പാടാക്കിയ കോടതി 2021 മാര്‍ച്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വീടിന്റെ പൊളിച്ച ഭാഗങ്ങള്‍ നടിക്ക് പുനര്‍നിര്‍മ്മിക്കാമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം കങ്കണ റണൗട്ടിന്റെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരായുള്ള പരസ്യ പ്രസ്താവനകളില്‍ കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. നടിയോട് സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി വ്യക്തികളുടെ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികാര നടപടികള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചു.
Keywords: Kangana Ranaut, Office demolition, Highcourt, Maharashtra government
COMMENTS