വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ നേരിയ മുന്‍തൂക്കം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണെങ്കില...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ നേരിയ മുന്‍തൂക്കം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണെങ്കിലും ഫ്‌ളോറിഡ ഉൾപ്പെടെ നിർണായക സംസ്ഥാനങ്ങൾ വിജയിച്ച് ട്രംപ് പ്രകടനം മെച്ചപ്പെടുത്തുന്നു.
213 ഇടങ്ങളില്‍ പ്രസിഡന്റ് ട്രംപ് വിജയം ഉറപ്പിച്ചു. ബൈസന് 220 ഇലക്ട്രൽ വോട്ട് ഉറപ്പായി.
ട്രംപും ബൈഡനും വിജയം ഉറപ്പാണെന്ന് അവകാശപ്പെടുന്നുണ്ട്.
ആകെയുള്ള 538 സീറ്റില്‍ 270 ഉറപ്പാക്കുന്ന പാര്‍ട്ടിക്ക് ഭരണം ലഭിക്കും. ഇപ്പോഴത്തെ നിലയില്‍ ഒന്നും പറയാനാവാത്ത സ്ഥിതിയാണ്.
ബൈഡന്‍ 12 സ്‌റ്റേറ്റുകളില്‍ വിജയം ഉറപ്പാക്കിയപ്പോള്‍ ട്രംപും 12 സ്‌റ്റേറ്റുകള്‍ നേടി. പക്ഷേ, ഇലക്ട്രല്‍ വോട്ടുകള്‍ കൂടുതലുള്ള ടെക്‌സസിലും മറ്റും ബൈഡനാണ് മുന്നില്‍. മിക്കയിടങ്ങളിലും ഫലം മാറിമറിയുന്ന കാഴ്ചയാണ്.
ഇന്ത്യാന, കെന്റക്കി, ഒക് ലഹോമ എന്നീ സംസ്ഥാനങ്ങളില്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനാണ് മുന്‍തൂക്കം. ഫ്‌ളോറിഡയും ട്രംപിന് അനുകൂലമാണ്.
ടെ ക്‌സസ്, വെര്‍മോണ്ട്, സൗത് കരോലിന, മാസച്യുസെറ്റ്‌സ്, വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബൈഡനാണ് മുന്നേറ്റം.
Keywords: US Election, America, Donald Trump, Joe Biden, Democrats, Republicans
COMMENTS