വാഷിംഗ്ടണില്‍ നിന്ന് എം രാഖി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍...
വാഷിംഗ്ടണില്‍ നിന്ന് എം രാഖി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ 264 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചു. പ്രസിഡന്റ് ട്രംപിന് 214 സീറ്റുകള്‍ ഉറപ്പിക്കാനേ കഴിഞ്ഞിട്ടുള്ളൂ.
മാന്ത്രിക സംഖ്യയായ 270 തികയ്ക്കാന്‍ ബൈഡന് ഇനി ആറു വോട്ടുകള്‍ കൂടിയാണ് വേണ്ടത്. ആറു വോട്ടുള്ള നെവാദയില്‍ ബൈഡന്‍ പക്ഷം മുന്നിലാണ്. ഇതിനര്‍ത്ഥം ട്രംപിനെ മലര്‍ത്തിയടിക്കാന്‍ ബൈഡന് കഴിയുമെന്നാണ്.
ജോര്‍ജിയ (16 ഇലക്ട്രല്‍ വോട്ട്), നോര്‍ത്ത കരോലിന (15 ഇലക്ട്രല്‍ വോട്ട്), പെന്‍സില്‍വേനിയ (20 ഇലക്ട്രല്‍ വോട്ട്) എന്നിവിടങ്ങളിലെ ഫലം ഊകീട വരാനുണ്ട്. ഈ മൂന്നിടത്തും ട്രംപിനാണ് നിലവില്‍ മുന്നേറ്റം. പക്ഷേ, ഈ മൂന്നു സംസ്ഥാനങ്ങളും അനുകൂലമായി വന്നാലും ട്രംപിന് 265 ഇലക്ട്രല്‍ വോട്ടു മാത്രമേ ഉറപ്പിക്കാനാവൂ.
നെവാദയില്‍ അത്ഭുതം സംഭവിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയും. ഇവിടെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലാണ്.
ഇതിനിടെ, തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റില്‍ അട്ടിമറി നടന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. കോടതിയില്‍ ട്രംപ് പോയാല്‍ നിയമയുദ്ധത്തിനു തങ്ങളും തയ്യാറെന്ന് ബൈഡനും പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായാലും സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ സമയമെടുക്കും. പോരാത്തതിന് നിയമയുദ്ധത്തിനുള്ള സാദ്ധ്യത കൂടിയാവുമ്പോള്‍ പ്രസിഡന്റിനെ നിശ്ചയിക്കുന്നത് അനന്തമായി നീളാനും സാദ്ധ്യതയുണ്ട്.
വിവിധ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത റെക്കോഡുള്ള 13 സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകളെന്ന് അമേരിക്കക്കാര്‍ വിളിക്കുന്നത്. 2000 മുതല്‍ 2016 വരെ നടന്ന അഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ 38 സംസ്ഥാനങ്ങള്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടിക്ക് തന്നെയാണ് വോട്ടു കൊടുത്തത്.
എന്നാല്‍ 13 സംസ്ഥാനങ്ങള്‍ ഈ അഞ്ച് തിരഞ്ഞെടുപ്പുകളിലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് കൈപിടിച്ചത്. ബൈഡനും ട്രംപും പ്രചാരണത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചതും ഈ 13 സംസ്ഥാനങ്ങളിലായിരുന്നു.
Keywords: US Election, Donald Tump, Joe Biden, India, US
COMMENTS