സ്വന്തം ലേഖകന്‍ കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആശുപത്രിക്കിടക്കയില്‍ അറസ്റ്റു ചെയ്ത മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ ...
സ്വന്തം ലേഖകന്‍
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആശുപത്രിക്കിടക്കയില്‍ അറസ്റ്റു ചെയ്ത മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.
14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ്. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ അദ്ദേഹത്തെ ജയിലിലേക്കു തത്കാലം മാറ്റുകയില്ല.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി മുന്‍ മന്ത്രിയെ റിമാന്‍ഡ് ചെയ്തത്.
ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജയിലിലേക്കു മാറ്റാനാവില്ലെന്ന് ഡോക്ടര്‍മാര്‍ നിലപാടെടുത്തതോടെയാണ് അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരട്ടെയെന്നു പൊലീസ് തീരുമാനിച്ചത്.
ഇബ്രാഹിംകുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
കേസില്‍ അഞ്ചാപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. അറസ്റ്റിനു തിരുവനന്തപുരത്തുനിന്ന് വിജിലന്‍സ് സംഘം ഇന്നു രാവിലെ പുറപ്പെടുമെന്നു വിവരം ചോര്‍ന്നു കിട്ടയതോടെ ഇബ്രാഹിം കുഞ്ഞ് ഇന്നലെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് ലഭിക്കുന്ന വിവരം.
മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിജിലന്‍സ് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പഞ്ചായത്തു തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ യുഡിഎഫിനെ കരിതേയ്ക്കാനായി മനപ്പൂര്‍വം സര്‍ക്കാര്‍ ഇപ്പോള്‍ കേസ് കുത്തിപ്പൊക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ജയിലിലായ സ്ഥിതിക്കു സിപിഎമ്മിനു പിടിച്ചു നില്ക്കാന്‍ ചില വിഷയങ്ങള്‍ അത്യാവശ്യമായിരുന്നു. ഇതിനാലാണ് ഇബ്രാഹിംകുഞ്ഞിനെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
Keywords: Ibrahim Kunju, Palarivattom Bridge, Vigilance Case, Kerala Police
COMMENTS