തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്ക് രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കരാര്‍ വ്യവസ്ഥയില്‍ ഗുരുതരമായ വീഴ...
തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്ക് രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കരാര്‍ വ്യവസ്ഥയില്‍ ഗുരുതരമായ വീഴ്ച വരുത്തി എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. നിലവിലുള്ള കെ-ഫോണ്‍ കരാറും സര്‍ക്കാര്‍ പുതുക്കി നല്‍കിയില്ല.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി നിയമിച്ചതാണ് പ്രധാനപ്പെട്ട വീഴ്ചയായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റു വിവരങ്ങള്‍ എന്നിവ പരിശോധിക്കേണ്ടത് പി.ഡബ്ല്യൂ.സി ആണെന്നാണ് ഐ.ടി വകുപ്പിന്റെ കണ്ടെത്തല്‍. പി.ഡബ്ല്യൂ.സി കണ്‍സള്‍ട്ടന്റായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
COMMENTS